ഇരിട്ടി

മാടത്തിൽ സ്റ്റേഡിയത്തിന് അനുമതി

പായം ഗ്രാമ പഞ്ചായത്തിൽ മാടത്തിയിൽ കഴിഞ്ഞ 4വർഷമായി കാത്തിരുന്ന മാധവൻ മാസ്റ്ററുടെ നാമധേയത്തിലുള്ള സ്റ്റേഡിയത്തിന് തിരുവനതപുരത്ത് വെച്ച് ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിന്റെ നിയമസഭാ ചേമ്പറിൽ വെച്ച് നടന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. തുടക്കത്തിൽ ഫുട്ബോൾ, ക്രിക്കറ്റ്, വോളിബാൾ, ഷട്ടിൽ, അതലറ്റിക് ട്രാക് എന്നിവ സജ്ജീകരിക്കുന്നതിന് തീരുമാനമായി. ഗാലറി ഉൾപ്പെടെയുള്ള മറ്റ് നിർമാണ പ്രവർത്തനങ്ങൾ ഉന്നതതല സംഘത്തിന്റെ സന്ദർശനത്തിന് ശേഷം പരിഗണിക്കാൻ ധാരണയായി. യോഗത്തിൽ മന്ത്രിക്ക് പുറമേ ഇറിഗേഷൻ ചീഫ് എഞ്ചിനീയർ ശിവദാസൻ, പേർസണൽ സെക്രട്ടറി ഗോപകുമാർ, മറ്റ് ഉദ്യോഗസ്ഥർ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി രജനി, വൈസ് പ്രസിഡന്റ്‌ അഡ്വ. വിനോദ്കുമാർ, മുൻ പ്രസിഡന്റ്‌ എൻ അശോകൻ, വാർഡ് മെമ്പർ സാജിത് എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close