കണ്ണൂർ

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പരിശോധന ;മൂന്നു പേരില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലപാതകക്കേസിലെ മുഖ്യ പ്രതി പീതാംബരന്‍ ഉള്‍പ്പെടെ മൂന്നു പേരില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടത്തിയ പരിശോധനയിലാണ് ഇവരില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്. യൂത്ത് കോണ്‍​ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് സിപിഎം ലോക്കല്‍ കമ്മിറ്റി അം​ഗമായ എ പീതാംബരന്‍.

കാസര്‍ഗോഡ് പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത് ലാല്‍ (24) എന്നിവര്‍ 2019 ഫെബ്രുവരി 17നു രാത്രി 7.45നാണ് കൊല്ലപ്പെട്ടത്. വാഹനങ്ങളിലെത്തിയ അക്രമി സംഘം കൃപേഷിനെയും ശരത് ലാലിനെയും ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കേസില്‍ 24 പ്രതികളാണുള്ളത്. ഉദുമ മുന്‍ എംഎല്‍എയും സിപിഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമനും പ്രതിപ്പട്ടികയിലുണ്ട്. ഇരുപത്തി ഒന്നാം പ്രതിയാണ് കുഞ്ഞിരാമന്‍. രാഷ്ട്രീയ വൈരാഗ്യം മൂലമാണ് കൊലപാതകങ്ങളെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close