കണ്ണൂർ
ഖാദിക്ക് കൈത്താങ്ങ് പ്രചാരണം സജീവം.
ഖാദി മേഖലയ്ക്ക് ഒരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ്ഗ വികസന കോർപ്പറേഷൻ കണ്ണൂർ ജില്ലാ ഓഫീസിലെ മുഴുവൻ ജീവനക്കാരും ആഴ്ചയിൽ ഒരു ദിവസം ഖാദി വസ്ത്രം എന്ന പ്രചാരണ പരിപാടിയിൽ പങ്കാളികളായി. പരിപാടി ഖാദി ഗ്രാമവ്യവസായ ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. പട്ടിക ജാതി പട്ടിക വർഗ്ഗ വികസന കോർപ്പറേഷൻ ജില്ലാ മാനേജർ ടി വി ഷാജി അധ്യക്ഷത വഹിച്ചു. എഡിഎം കെ കെ ദിവാകരൻ, ഖാദി ഗ്രാമവ്യവസായ ബോർഡ് ജില്ലാ പ്രൊജക്റ്റ് ഓഫീസർ ഐ കെ അജിത് കുമാർ, ഖാദി ഭവൻ മാനേജർ കെ വി ഫാറൂഖ് എന്നിവർ പങ്കെടുത്തു.
ജില്ലാ ലേബർ ഓഫീസിലും ഖാദി പ്രചാരണം നടന്നു. ഖാദി ഗ്രാമവ്യവസായ ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ ഉദ്ഘാടനം ചെയ്തു ജില്ലാ ലേബർ ഓഫീസർ ജനറൽ എം മനോജ്, എൻഫോഴ്സ്‌മെന്റ് വിഭാഗം ഡി എൽ ഒ കെ എ ഷാജു, എ എൽ ഒ വി ദിനേശ്, എ ഡി എം കെ കെ ദിവാകരൻ എന്നിവർ പങ്കെടുത്തു.