കണ്ണൂർ

ബഹ്‍റയ്‍നില്‍ നിന്ന് വരുന്നതിനിടെ കാണാതായ പാമ്പുരുത്തി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.

ബഹ്‍റയ്‍നില്‍ നിന്നും വരുന്നതിനിടയിൽ കാണാതായ പാമ്പുരുത്തി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.
പഴയങ്ങാടി പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്.
പാമ്പുരുത്തി മേലേപാത്ത് ഹൗസില്‍ അബ്ദുല്‍ ഹമീദി (42)ന്റെ മൃതദേഹമാണ് ഞായറാഴ്ച വൈകുന്നേരത്തോടെ പഴയങ്ങാടി പുഴയില്‍ നിന്നും കണ്ടെത്തിയത്.
ശനിയാഴ്ച ബഹ്‍റയ്‍നില്‍ നിന്ന് കരിപ്പൂരില്‍ വിമാനം ഇറങ്ങി നാട്ടിലേക്ക് വരികയായിരുന്നു. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് ട്രെയിനിലാണ് വന്നിരുന്നത്. എന്നാല്‍ വീട്ടിൽ എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലിസിനെ അറിയിച്ചു. റെയില്‍വേ പോലിസ് സിസിടിവി പരിശോധിച്ചപ്പോള്‍ കണ്ണൂരില്‍ ട്രെയിനിറങ്ങിയില്ലെന്ന് മനസ്സിലായി. ഇതിനിടെ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള ലഗേജുകള്‍ മംഗലാപുരത്ത് ട്രെയിനില്‍ കണ്ടെത്തുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close