ഇരിട്ടി

റോഡിൽ പൈപ്പ് പൊട്ടി ഗതാഗതം മുടങ്ങി .

മട്ടന്നൂർ : തലശ്ശേരി റോഡിൽ കനാലിന് സമീപം പൈപ്പ് പൊട്ടി വെള്ളം കുത്തിയൊഴുകിയതിനെ തുടർന്ന് ഗതാഗതം മുടങ്ങി. ജല അതോറിറ്റി ഓഫീസ്, എക്സൈസ് ഓഫീസ് എന്നിവിടങ്ങളിലേക്കുള്ള റോഡിലെ ഗതാഗതമാണ് ഏറെ നേരം തടസ്സപ്പെട്ടത്. പൈപ്പ് പൊട്ടിയതിനെ തുടർന്ന് വെള്ളം സമീപത്തെ കനാലിലേക്കാണ് കുത്തിയൊഴുകിയത്. റോഡും ചെളിക്കുളമായി.

റോഡ് നവീകരണവുമായി ബന്ധപ്പെട്ട് കെ.എസ്.ടി.പി.യുടെ നേതൃത്വത്തിൽ പൈപ്പ് അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് ചൊവ്വാഴ്ച രാവിലെ പൊട്ടിയത്. പമ്പിങ് നിർത്തിവെച്ചിട്ടും മണിക്കൂറുകളോളം വെള്ളം വൻതോതിൽ കുത്തിയൊഴുകി.

കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോഴും മട്ടന്നൂരിൽ വിവിധയിടങ്ങളിലായി കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നുണ്ട്. മട്ടന്നൂർ-തലശ്ശേരി റോഡിൽ തന്നെ മൂന്നിടങ്ങളിലാണ് പൈപ്പ് പൊട്ടിയത്. പലയിടത്തും വെള്ളമൊഴുകി റോഡും തകർന്നിരിക്കുകയാണ്. റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി പൈപ്പുകൾ മാറ്റിയിടുന്നത് കെ.എസ്.ടി.പി.യാണെന്നും പണി നടന്നുവരികയാണെന്നുമാണ് ജല അതോറിറ്റി അധികൃതർ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close