രാഷ്ട്രീയം

ആലപ്പുഴയിൽ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു.

ആലപ്പുഴ കലവൂരില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു. വളവനാട് ലോക്കല്‍ കമ്മിറ്റി അംഗം ടി.സി സന്തോഷിനാണ് വെട്ടേറ്റത്.  ഇന്നലെ രാത്രിയാണ് സംഭവം. ആക്രമണത്തിന് പിന്നില്‍ ബി.എം.എസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു. ബി.എം.എസ് പ്രവര്‍ത്തകരായ സുരേഷ് , ഷണ്മുഖന്‍ എന്നിവരെ മണ്ണഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close