കേരളം

ലോറി സ്കൂട്ടറിലിടിച്ച് യുവതി മരിച്ചു.

ഹരിപ്പാട്: ലോറി സ്കൂട്ടറില്‍ ഇടിച്ച്‌ യുവതി മരിച്ചു. ദേശീയപാതയില്‍ ഹരിപ്പാട് മാധവ ജംഗ്ഷനു സമീപം ഇന്ന് വൈകുന്നേരം ആറിനായിരുന്നു അപകടം.

നങ്ങ്യാര്‍കുളങ്ങര കന്നേല്‍ തെക്കതില്‍ സുരേന്ദ്രന്‍- സതിയമ്മ ദമ്ബതികളുടെ മകള്‍ സുജ (ശാലിനി -38)യാണ് മരിച്ചത്. തൃശൂരില്‍ ഹോം നഴ്സായ സുജ സഹോദര ഭാര്യ സീനയുമൊത്ത് സ്കൂട്ടറില്‍ വണ്ടാനത്ത് പോയി തിരികെ വരുമ്ബോള്‍ മാധവ ജംഗ്ഷനില്‍ വച്ച്‌ ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്‍്റെ ഹാന്റ്ലില്‍ കണ്ടയിനര്‍ ലോറി തട്ടുകയും സ്കൂട്ടറിന്റെ പിന്നിലിരുന്ന സുജ തെറിച്ച്‌ ഇതേ കണ്ടയിനര്‍ ലോറിയുടെ അടിയിലേക്ക് വീഴുകയായിരുന്നു. ലോറിയുടെ പിന്‍ചക്രങ്ങള്‍ സുജയുടെ ശരീരത്തിലൂടെ കയറിയിറങ്ങി സംഭവസ്ഥലത്തു വച്ചു തന്നെ മരണം സംഭവിക്കുകയായിരുന്നു.മൃതദേഹം ഹരിപ്പാട് ഗവ.ആശുപത്രി മോര്‍ച്ചറിയില്‍. സ്കൂട്ടര്‍ ഓടിച്ചിരുന്ന സഹോദര ഭാര്യ സീനയ്ക്ക് നിസാര പരിക്കേറ്റു.ഭര്‍ത്താവ്:അന്‍വര്‍.മകന്‍: ആഷിക് (14).

 

 

 

 

 

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close