കേരളം

എസ്‌എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നാ​ലെ സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ത്തും സം​ഘ​ര്‍​ഷം; കോൺഗ്രസിന്റെ കൊടിമരങ്ങൾ തകർത്തു.

പ​ത്ത​നം​തി​ട്ട: ഇ​ടു​ക്കി​യി​ലെ എ​സ്‌എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നാ​ലെ സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ത്തും സം​ഘ​ര്‍​ഷം.

വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ കൊ​ടി​മ​ര​ങ്ങ​ള്‍ ന​ശി​പ്പി​ച്ചു. മ​ല​പ്പു​റ​ത്ത് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​ന്‍ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ന് സ​മീ​പം ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി. സു​ധാ​ക​ര​നെ​തി​രേ മു​ദ്രാ​വാ​ക്യം വി​ളി​ച്ച​തോ​ടെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രും ഇ​വി​ടേ​ക്ക് എ​ത്തി​യ​തോ​ടെ പ​ര​സ്പ​രം ഏ​റ്റു​മു​ട്ടു​ന്ന നി​ല​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ള്‍ എ​ത്തി. പു​ന​ലൂ​രി​ലും ക​ട്ട​പ്പ​ന​യി​ലും കോ​ണ്‍​ഗ്ര​സി​ന്‍റെ കൊ​ടി​മ​ര​ങ്ങ​ള്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ശി​പ്പി​ച്ചു. ഒ​റ്റ​പ്പാ​ല​ത്ത് കേ​ര​ളാ ബാ​ങ്കി​ന്‍റെ ശാ​ഖ​യ്ക്ക് നേ​രെ ക​ല്ലേ​റു​ണ്ടാ‍​യി. കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്ന് സി​പി​എം ആ​രോ​പി​ച്ചു. പേരാന്പ്രയില്‍ കോണ്‍ഗ്രസ് ഓഫീസിനു നേരെ കല്ലേറുമുണ്ടായി. പ​ത്ത​നം​തി​ട്ട​യി​ലും ഡി​വൈ​എ​ഫ്‌ഐ, കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ നേ​രി​ട്ടെ​ത്തി സം​ഘ​ടി​ച്ച​ത് നേ​രി​യ സം​ഘ​ര്‍​ഷ​ത്തി​ന് കാ​ര​ണ​മാ​യി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close