കണ്ണൂർ

മാധ്യമ പ്രവർത്തകന്റെ വീട്ടു പറമ്പിലെ മതിൽ തകർത്ത നിലയിൽ.

പയ്യന്നൂർ  : പയ്യന്നൂർ ആലപ്പടമ്പിലെ ജനം ടി വി പ്രാദേശിക റിപ്പോർട്ടർ ശ്രീജയന്റെ അച്ഛനായ കുന്നുമ്മൽ കരുണാകരന്റെ ഉടമസ്തതയിലുള്ള പറമ്പിന്റെ മതിലാണ് കഴിഞ്ഞ ദിവസം രാത്രിയുടെ മറവിൽ തകർത്തത്. മതിൽ പലയിടങ്ങളിലായി മുഴുവനായും തകർത്ത നിലയിലാണ് . വെള്ളിയാഴ്ച കാലത്ത് 8 മണിയോടെയാണ് സംഭവം കാണുന്നത്. പെരിങ്ങോം എസ് ഐ യദുകൃഷ്ണന്റെ നേതൃത്ത്വത്തിൽ സ്ഥലം സന്ദർശിച്ച് കേസെടുത്തു.

പ്രദേശത്ത് മനപൂർവ്വം പ്രശ്നമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മതിൽ തകർത്തതിന്റെ പിന്നിലെന്നാണ് ആരോപണം.ശ്രീജയന്റെ വീട്ടിന് നേരെ നേരത്തെയും ആക്രമണം ഉണ്ടായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close