കേരളം
കോഴിക്കോട് ബൈപ്പാസില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് പേര് മരിച്ചു.
കോഴിക്കോട് : കോഴിക്കോട് ബൈപ്പാസില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. രണ്ട് പേര് മരിച്ചു. പന്തീരാങ്കാവ് അറപ്പുഴ പാലത്തിന് സമീപമാണ് കാറും ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ചത്. സംഭവത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു. ഇന്ന് വൈകീട്ടോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ കോഴിക്കോട് മടവൂര്‍ പൈമ്ബാലുശ്ശേരി സ്വദേശികളായ കൃഷ്ണന് കുട്ടിയും, സുധയുമാണ് മരിച്ചത്. കൂട്ടിയിടിയില്‍ കാര്‍ പൂര്‍ണമായും ടോറസ് ലോറിയുടെ അടിയിലേക്ക് കയറിപോയിരുന്നു. തുടര്‍ന്ന് ക്രെയ്നും മണ്ണുമാന്തി യന്ത്രവും ഉപയോഗിച്ചാണ് ലോറി ഉയര്‍ത്തി കാറിലുള്ളവരെ പുറത്തെടുത്തത്.