ഇരിട്ടി

മതേതര സദസ്സ് സംഘടിപ്പിച്ചു.

കേളകം/പേരാവൂര്‍ : കേരളത്തെ കലാപഭൂമിയാക്കാനുള്ള ആര്‍.എസ്.എസ്, എസ്.ഡി.പി.ഐ.വര്‍ഗ്ഗീയ ശക്തികളുടെ നീക്കത്തിനെതിരെ സി.പി.ഐ.എം നേതൃത്വത്തില്‍ മതേതര സദസ്സ് സംഘടിപ്പിച്ചു.

കേളകം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേളകം ബസ്റ്റാന്റില്‍ നടന്ന മതേതര സദസ്സ് പേരാവൂര്‍ ഏരിയ കമ്മിറ്റി അംഗം കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്തു. വി.പി ബിജു അധ്യക്ഷത വഹിച്ചു. കേളകം ലോക്കല്‍ സെക്രട്ടറി സി.പി ഷാജി, തങ്കമ്മ സ്‌കറിയ, മൈഥ ലി രമണന്‍, മേരിക്കുട്ടി ജോണ്‍സണ്‍,  തുടങ്ങിയവര്‍ സംസാരിച്ചു.

പേരാവൂര്‍ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പേരാവൂര്‍ പഴയ ബസ്സ് സ്റ്റാന്റ് പരിസരത്ത് നടത്തിയ മതേതര സദസ്സ് സി.പി.ഐ.എം ജില്ല കമ്മറ്റി അംഗം വി.ജി.പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. കെ.എ.രജിഷ്, വി.ബാബു മാസ്റ്റര്‍, നിഷ ബാലകൃഷ്ണന്‍, കെ.സി.ഷംസുദ്ദീന്‍  തുടങ്ങിയവര്‍ സംസാരിച്ചു

കണിച്ചാര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ പേരാവൂര്‍ ഏരിയ സെക്രട്ടറിയും ജില്ല കമ്മിറ്റിയംഗവുമായ അഡ്വ.എം.രാജന്‍ ഉദ്ഘാടനം ചെയ്തു. കണിച്ചാര്‍ ലോക്കല്‍ സെക്രട്ടറി കെ.കെ ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. കെ.വി രോഹിത്ത്, ഷൈലജ ചന്ദ്രന്‍, കെ.വി ശ്രീധരന്‍, ബാലകൃഷ്ണന്‍  തുടങ്ങിയവര്‍ സംസാരിച്ചു.

സി.പി.ഐ.എം കാക്കയങ്ങാട് ലോക്കല്‍ കമ്മറ്റിയുടെ  നേതൃത്വത്തില്‍  കാക്കയങ്ങാടില്‍ നടത്തിയ മതേതര സദസ് സി.പി.ഐ.എം. പേരാവൂര്‍ ഏരിയ കമ്മറ്റി അംഗം എം.എസ്. വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. എ.ഷിബു, കെ.വത്സന്‍, വി.വി.വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു.

ഇരിട്ടി ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ മതേതര സദസ് സംഘടിപ്പിച്ചു.ഇരിട്ടി പഴയ ബസ് സ്റ്റാന്‍ഡില്‍ നടന്ന പരിപാടി സി പി ഐ എം ജില്ലാ കമ്മറ്റിയംഗം അഡ്വ ബിനോയി കുര്യന്‍ ഉദ്ഘാടനം ചെയ്തു. പി വിജയന്‍ അധ്യക്ഷത വഹിച്ചു. ഏരിയ കമ്മറ്റി അംഗം എന്‍ ഐ സുകുമാരന്‍,മനോഹരന്‍ കൈതപ്രം തുടങ്ങിയവര്‍ സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close