ചരമം
സ്വാതന്ത്ര്യസമരസേനാനി കെ അയ്യപ്പൻപിള്ള അന്തരിച്ചു.
സ്വാതന്ത്ര്യസമരസേനാനിയും ബിജെപിയുടെ മുതിർന്ന നേതാവുമായ കെ അയ്യപ്പൻപിള്ള അന്തരിച്ചു. 107 വയസായിരുന്നു.
സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യകാല നേതാക്കളിൽ ഒരാളാണ് അയ്യപ്പന്‍പിള്ള. സ്റ്റേറ്റ് കോൺഗ്രസ് നേതാവായിരിക്കെ 1942ൽ തിരുവനന്തപുരം നഗരസഭയിലെ ആദ്യകൗൺസിൽ അംഗമായ അയ്യപ്പൻപിള്ള പിന്നീടാണ് ബിജെപിയിലെത്തിയത്.
രാജ്യത്തെ ഏറ്റവും മുതിർന്ന അഭിഭാഷകനും രാജ്യത്തെ ബാർ അസോസിയേഷനുകളിലെ ഏറ്റവും മുതിർന്ന അംഗവുമാണ് അദ്ദേഹം.