കണ്ണൂർ

തലശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

തലശ്ശേരി : തലശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നു മുതൽ ആറാം തീയതി വരെയാവും നിരോധനാജ്ഞ. കഴിഞ്ഞ ദിവസം തലശ്ശേരിയിൽ ബിജെപി നടത്തിയ  പ്രകടനം വിവാദമായിരുന്നു. ഇതിനു പിന്നാലെ ഇന്നും ഒരു റാലി നടത്താൻ ബിജെപി തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

തലശ്ശേരിയിൽ പ്രകോപന മുദ്രാവാക്യങ്ങൾ മുഴക്കിയതുമായി ബന്ധപ്പെട്ട് ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന 25ഓളം ബിജെപി പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു. ഐപിസി 143 147 153 എ 149 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. കെ ടി ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണം ബിജെപിയുടെ നേതൃത്വത്തിൽ തലശ്ശേരിയിൽ സംഘടിപ്പിച്ചിരുന്നു. പരിപാടിയുടെ ഭാഗമായി നടത്തിയ റാലിക്കിടെയായിരുന്നു ബിജെപി പ്രവർത്തകർ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത് നിസ്കരിക്കാൻ പള്ളികളുണ്ടാകില്ല ബാങ്കുവിളിയും കേൾക്കില്ല എന്നായിരുന്നു വാക്കുകൾ. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ഡി വൈ എഫ് ഐ പ്രവർത്തകരും തലശ്ശേരി എഎസ്പിക്ക് പരാതി നൽകിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close