ഇരിട്ടികണ്ണൂർ

തലശ്ശേരി-കൂർഗ് റോഡിൽ നിയന്ത്രണം വിട്ട ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ചു മറിഞ്ഞു.

ഇരിട്ടി: മട്ടന്നൂര്‍ ഭാഗത്ത് നിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന പാഴ്‌സല്‍ ലോറിയാണ് കീഴൂര്‍കുന്നിലെ വലിയ വളവില്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലും സംരക്ഷണ കൈവരിയിലും ഇടിച്ച് റോഡിന് കുറുകെ മറിഞ്ഞത്. അപകടത്തില്‍ ലോറി ഡ്രൈവര്‍ ബൈജുവിന് പരിക്കേറ്റു. ബൈജുവിന് കാലിനാണ് പരിക്കേറ്റത്. ഇറക്കത്തിലുള്ള വളവില്‍ അപകട സമയം മറ്റ് വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. അപകടത്തെ തുടര്‍ന്ന് ഇരിട്ടി മട്ടന്നൂര്‍ റൂട്ടില്‍ ഗതാഗതം തടസപ്പെട്ടു. വൈദ്യുത തൂണില്‍ ഇടിച്ചതിനാല്‍ ഹൈടെന്‍ഷന്‍ വൈദ്യുതി ലൈന്‍ റോഡിലേക്ക് പൊട്ടിവീണു. സമീപത്ത് തന്നെ പ്രവര്‍ത്തിയില്‍ ഉണ്ടായിരുന്ന കെ എസ് ഇ ബി ജീവനക്കാര്‍ സ്ഥലത്തെത്തി റോഡില്‍ വീണ വൈദ്യുതി ലൈന്‍ മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close