ഇരിട്ടികണ്ണൂർ

വഴിയോര വിശ്രമകേന്ദ്രം , പൊതു ശൗചാലയം ഉദ്‌ഘാടനം ചെയ്തു.

ഇരിട്ടി : ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി പായം പഞ്ചായത്തിൽ നിർമ്മിച്ച വഴിയോര വിശ്രമകേന്ദ്രം, പൊതു ശൗചാലയത്തിൻ്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യൻ നിർവ്വഹിച്ചു. മുഖ്യമന്ത്രിയുടെ 12 ഇന പദ്ധതിയിൽ ടേക്ക് എ ബ്രേക്കിൽ ഉൾപ്പെടുത്തിയാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്.

പായം പഞ്ചായത്ത് പ്രസി. പി രജനി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പത്മാവതി, പഞ്ചായത്ത് അംഗങ്ങളായ വി. പ്രമീള, പി. എൻ. ജെസി, മുജീബ് കുഞ്ഞിക്കണ്ടി, പി. സാജിദ്, ബിജു കോങ്ങാടൻ വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളായ ഷിബു മാടത്തിൽ, പി. സി. പോക്കർ എൻ. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close