കണ്ണൂർ

തളാപ്പ് ചുങ്കം സ്പിന്നിങ് മിൽ റോഡിലെ അശാസ്ത്രീയ വാഹന പാർക്കിങ്ങ്; പ്രതിഷേധ സംഗമം നടത്തി.

കണ്ണൂർ  : തളാപ്പ് കാസമറീനാ കോംപ്ലെക്സിന് സമീപം ഇന്ത്യൻ കണ്ണൂർ കോർപറേഷൻ 6 ,11 ഡിവിഷൻ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം നടത്തി. ഡി സി സി പ്രസിഡന്റ് അഡ്വ മാർട്ടിൻ ജോർജ് ഉദ്ഘാടനം നിർവഹിച്ചു.

തളാപ്പ് ചുങ്കം സ്പിന്നിങ് മിൽ റോഡിൽ അശാസ്ത്രീയമായി വാഹനം പാർക്ക് ചെയ്യുന്നത് കാരണം പ്രദേശവാസികൾ നേരിടുന്ന പ്രയാസം പരിഹരിക്കുവാൻ ബന്ധപ്പെട്ട ആളുകൾക്ക് കൗൺസിലർമാർ പരാതിയും നിവേദനങ്ങളും പല തവണ നൽകിയിട്ടും ഒരു പരിഹാരവും കാണാത്ത അധികാരികളുടെ നിലപാടിൽ പ്രതിഷേധിചാണ് പ്രതിഷേധ സംഗമം നടത്തിയത് . അനൂപ് ബാലൻ അധ്യക്ഷനായി

സി വി സന്തോഷ് കല്ലിക്കോടൻ രാഗേഷ് , സുനീഷ് , നികേഷ് , ബാബു , അഡ്വ ഇന്ദിര , പൂഗിരി രാജേഷ് എന്നിവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close