കണ്ണൂർ

പാലാ ബിഷപ്പിന്റെ പ്രതികരണം കേരളം പോലുള്ള മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്ന സംസ്ഥാനത്തിന് യോജിച്ചതല്ലെന്ന് എം വി ജയരാജൻ.

കണ്ണൂർ : പാലാ ബിഷപ്പിന്റെ പ്രതികരണം കേരളം പോലുള്ള മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്ന സംസ്ഥാനത്തിന് യോജിച്ചതല്ലെന്ന് സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. പ്രണയത്തിനും വിവാഹത്തിനും മത പരിവേഷം നൽകേണ്ടതില്ല. മയക്കുമരുന്നിനും ഭീകരതക്കും മതമില്ല. എതിർക്കേണ്ടത് മതത്തേയും വിശ്വാസത്തേയുമല്ല മയക്കുമരുന്നിനെയാണെന്നും ജയരാജൻ പറഞ്ഞു.

കമ്മ്യൂണിസ്റ്റ് നേതാവ് അഴീക്കോടൻ രാഘവന്റെ രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് പയ്യാമ്പലത്ത് പുഷ്പാർച്ചന നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close