കേരളം

പൊളിക്കൽ നിയമം: ഓട്ടോകളെ ഒഴിവാക്കണം

15 വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിച്ചുമാറ്റൽ നിയമത്തിൽനിന്ന്‌ ഓട്ടോകളെ ഒഴിവാക്കണമെന്ന് ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. മിനിമം കൂലി നിർണയം ഉയർത്തുക, ദേശീയപാതാ വികസനത്തിൽ സ്‌റ്റാൻഡുകൾ നഷ്ടപ്പെട്ട മേഖലകളിൽ തദ്ദേശ സ്ഥാപനങ്ങൾ പുതിയ സ്‌റ്റാൻഡ്‌ കണ്ടെത്തി നൽകുക എന്നീ പ്രമേയങ്ങളും അംഗീകരിച്ചു. പാനൂർ ഹൈസ്‌കൂളിലെ ‘പി സി ജയചന്ദ്രൻ’ നഗറിൽ സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു.

എം സി ഹരിദാസൻ അധ്യക്ഷനായി. യു വി രാമചന്ദ്രൻ റിപ്പോർട്ടവതരിപ്പിച്ചു. ടി പി ശ്രീധരൻ, ടി ശശി, വി കെ ബാബുരാജ്, കെ ജയരാജൻ, കെ കെ സുധീർകുമാർ, കെ പ്രമോദ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : എം സി ഹരിദാസൻ (പ്രസിഡന്റ്‌), കെ സുജിത്‌, എൻ ജി ഗിരീഷ്, വി വി പത്മനാഭൻ, പികെ പ്രദീപ് കുമാർ, യു പവിത്രൻ (വൈസ്‌ പ്രസിഡന്റ്‌), യു വി രാമചന്ദ്രൻ (സെക്രട്ടറി), എം ചന്ദ്രൻ, മാണിക്കോത്ത് രവീന്ദ്രൻ, ടി വി മഹേന്ദ്രൻ, എ സുരേന്ദ്രൻ, എം വി പ്രകാശൻ (ജോ. സെക്രട്ടറി), കെ ബഷീർ (ട്രഷറർ).

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close