ഇരിട്ടികണ്ണൂർ

വീടിന്റെ മേൽക്കൂര തകർന്നു; സഹായം തേടി വൃദ്ധ ദമ്പതികൾ.

ഉരുവച്ചാൽ : വീട് തകർന്ന് വൃദ്ധ ദമ്പതികൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. മാലൂർ പഞ്ചായത്തിലെ 11ാം വാർഡിൽ പട്ടാരിയിലാണ് സംഭവം. പട്ടാരി പുറവള്ളൂർ വീട്ടിൽ ചാത്തുക്കുട്ടി (89), രോഹിണി (79) എന്നിവർ താമസിക്കുന്ന വീടാണ് തകർന്നത്. മൂന്നര സെന്റ് സ്ഥലത്ത് മൺതറയിൽ മൺകട്ട കൊണ്ട് നിർമിച്ച ഒറ്റ മുറിയും അടുക്കളയുമുള്ള വീടാണിത്. വീടിന്റെ മേൽക്കൂര തകർന്ന് ഓടുകൾ താഴെ വീണു തകർന്നു. വീടിന്റെ ബാക്കി ഭാഗം ഏതു സമയവും തകരുമെന്ന സ്ഥിതിയിലാണുള്ളത്. 45 വർഷമായി ഇവിടെ താമസിക്കുന്ന ഇരുവരും മഴക്കാലത്ത് ഭയത്തോടെയായിരുന്നു ഈ വീട്ടിൽ കഴിഞ്ഞു കൂടിയത്. മക്കളുടെ വീട്ടിൽ താമസിക്കാനുള്ള സൗകര്യം ഇല്ലാത്തതിനാലാണ് പഴയ വീട്ടിൽത്തന്നെ കഴിയുന്നത്.

രോഗിയായ ഇരുവർക്കും കർഷക തൊഴിലാളി പെൻഷൻ മാത്രമാണ് ആശ്രയം. പെൻഷൻ തുക കൊണ്ട് മരുന്നിനു പോലും തികയില്ല. ജീവിതം തള്ളിവിടാനും പ്രയാസത്തിലാണ്. തീർത്തും നിർധനരായ ഈ വൃദ്ധ ദമ്പതികളുടെ തകർന്ന വീട് അറ്റകുറ്റ പ്രവൃത്തി നടത്തി താമസിക്കുവാനുള്ള സൗകര്യം ഒരുക്കാൻ പഞ്ചായത്തും നാട്ടുകാരും മുൻകയ്യെടുക്കുമെന്ന പ്രതീക്ഷയുണ്ട്. .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close