കണ്ണൂർ

നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന കാറിലും മതിലിലും ഇടിച്ചു തലകീഴായി മറിഞ്ഞു; ഒരാൾ മരിച്ചു.

കണ്ണൂർ : നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന കാറിലും മതിലിലും ഇടിച്ചു തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു. പയ്യന്നൂർ പെരുമ്പ റഹ്നാസ് ഹൗസിൽ റഷീദ് (60) ആണു മരിച്ചത്. മറിഞ്ഞ കാറിലുണ്ടായിരുന്ന ഒരു കുട്ടിയടക്കം 4 പേരെ കണ്ണൂരിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച റഷീദ് രാത്രി വൈകി മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് 4.30നാണ് സംഭവം.

ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയും കഴിഞ്ഞ് തളിപ്പറമ്പിലേക്ക് പോയ കുടുംബത്തിന്റെ കാറാണ് അപകടത്തിൽപ്പെട്ടത്. കണ്ണോത്തുംചാലിലെ ഫോറസ്റ്റ് ഓഫിസിന്റെ മതിലിൽ ഇടിച്ചു കാർ നിന്നതിനാൽ വൻ അപകടം ഒഴിവായി. മതിലിൽ ഇടിച്ചതു കൊണ്ട് സമീപത്തുണ്ടായിരുന്ന തട്ടുകട ഭാഗത്തേക്ക് പോകാതെ കാർ നിന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. നിർത്തിയിട്ട കാറിൽ ആരും ഉണ്ടായിരുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close