കണ്ണൂർ

കണ്ണൂർ ജില്ലാ മത്സ്യ തൊഴിലാളി യൂണിയൻ പ്രവർത്തക കൺവെൻഷൻ ടൗൺ ബാങ്ക് ഹാളിൽ നടന്നു.

കണ്ണൂർ : കണ്ണൂർ ജില്ലാ മത്സ്യ തൊഴിലാളി യൂണിയൻ ജില്ലാ പ്രവർത്തക കൺവെൻഷൻ കണ്ണൂർ ടൗൺ ബാങ്ക് ഹാളിൽ നടന്നു ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.    സർക്കാർ മത്സ്യത്തൊഴിലാളികൾക്ക്  20 വീടുകൾ മുഖ്യമന്ത്രിയുടെ സഹായ നിധിയിൽ നിന്നും മാറ്റി വെച്ച 2500 കോടി രൂപ ചെലവിൽ പൂർത്തികരിച്ചു വരുന്നു.കൂടാതെ തീരദേശ സംരക്ഷണ പദ്ധതിക്കായി 7000 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

സമാനതകളില്ലാത്ത ക്ഷേമ പദ്ധതികൾ നടപ്പിലാക്കുമെന്നും തൊഴിലാളി ക്ഷേമ പ്രവർത്തനമാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കണ്ണൂർ ജില്ലാ മത്സ്യത്തൊഴിലാളി യൂണിയൻ പ്രസിഡന്റ്‌ പി എ രഘുനാഥ് അധ്യക്ഷനായി. യൂണിയൻ ജില്ലാ സെക്രട്ടറി എൻ പി ശ്രീനാഥ്, അരക്കൻ ബാലൻ, സി പി കുഞ്ഞിരാമൻ, കെ നാരായണൻ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close