കണ്ണൂർ

വയോധികയുടെ മരണം: സർക്കാർ മറുപടി പറയണം -അബ്ദുൾ കരീം ചേലേരി

പുതിയതെരു: പരിഷ്കൃതരാജ്യത്തെ ജനങ്ങൾക്കാകമാനം അപമാനകരവും മാനക്കേടുമുണ്ടാക്കുന്ന സംഭവമാണ് ചിറക്കൽ പഞ്ചായത്തിലുണ്ടായ പട്ടിണിമരണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി അബ്ദുൾ കരീം ചേലേരി പറഞ്ഞു. ചിറക്കൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നാലുദിവസത്തിലധികം ഭക്ഷണം കിട്ടാതെ പട്ടിണികിടന്ന് മരിച്ചതിലും വീടിനകത്ത് മൃതദേഹം ജീർണിച്ചു കിടക്കാനിടയായതിലും പ്രതിഷേധിച്ചാണ് യു.ഡി.എഫിന്‍റെ നേതൃത്വത്തിൽ മാർച്ചും ധർണയും നടന്നത്.

ചിറക്കൽ പഞ്ചായത്ത് യു.ഡി.എഫ്. ചെയർമാൻ വി.മഹമൂദ് അധ്യക്ഷനായി. യു.ഡി.എഫ്. കൺവീനർ സിദ്ദിഖ് പുന്നക്കൽ ഡി.സി.സി. ജന. സെക്രട്ടറി ബാലകൃഷ്ണൻ, കെ.വി.ഹാരിസ്, കാട്ടാമ്പള്ളി രാമചന്ദ്രൻ, പി.എം.മുഹമ്മദ് കുഞ്ഞി ഹാജി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close