കേരളം

അഞ്ചുവയസുകാരനെ പൊള്ളലേൽപ്പിച്ച സംഭവം; അമ്മ അറസ്റ്റിൽ.

ഇ​ടു​ക്കി: കു​സൃ​തി കാ​ണി​ച്ച​തി​ന് ശി​ക്ഷ​യാ​യി മ​ക​ന്‍റെ കാ​ലി​ലും ഇ​ടു​പ്പി​ലും പൊ​ള്ള​ലേ​ല്‍​പ്പി​ച്ച കേ​സി​ല്‍ അ​മ്മ അ​റ​സ്റ്റി​ല്‍.

ജു​വ​നൈ​ല്‍ ജ​സ്റ്റീ​സ് ആ​ക്‌ട് പ്ര​കാ​രമാണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ജാ​മ്യം ഇ​ല്ലാ​ത്ത വ​കു​പ്പാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​വ​രെ ശ​നി​യാ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. ഇ​ടു​ക്കി ശാ​ന്ത​ന്‍​പാ​റ പേ​ത്തൊ​ട്ടി​യി​ലാ​ണ് സം​ഭ​വം. ത​മി​ഴ്‌​നാ​ട് ദ​മ്ബ​തി​ക​ളു​ടെ മ​ക​നാ​ണ് പ​രി​ക്കേ​റ്റ​ത്. നാ​ല് ദി​വ​സം മു​ന്‍​പാ​ണ് സം​ഭ​വം ന​ട​ന്ന​ത്. തു​ട​ര്‍​ന്ന് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ കു​ട്ടി​യു​മാ​യി ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ ഇ​വ​ര്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മ​ട​ങ്ങി​യെ​ത്തി​യ​ത്. കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ലെ പൊ​ള്ള​ല്‍ ക​ണ്ട നാ​ട്ടു​കാ​രാ​ണ് സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ പോ​ലീ​സി​നെ​യും ചൈ​ല്‍​ഡ്‌​ലൈ​ന്‍ പ്ര​വ​ര്‍​ത്ത​ക​രെ​യും അ​റി​യി​ച്ച​ത്. തു​ട​ര്‍​ന്ന് ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തി​യ പോ​ലീ​സ് കു​ട്ടി​യെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close