കേരളം

കോഴിക്കോട് പുറക്കാട്ടിരിയില്‍ വാഹനാപകടം; മൂന്നുപേര്‍ മരിച്ചു

കോഴിക്കോട്: പുറക്കാട്ടിരിയിൽ ടിപ്പർ ലോറിയും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. 14 പേർക്ക് പരിക്കേറ്റു. കർണാടക സ്വദേശികളായ തീർഥാടകർ സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽപ്പെട്ടത്.

ശബരിമലയിലേക്ക് പോകുകയായിരുന്ന ട്രാവലറിലെ ഡ്രൈവറും രണ്ട് തീർഥാടകരുമാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. യാത്രക്കാരായ കർണാടക സ്വദേശി ശിവണ്ണ, നാഗരാജ, ഡ്രൈവറായ എറണാകുളം സ്വദേശി എന്നിവരാണ് മരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close