കേരളം

ദീര്‍ഘദൂര സര്‍വീസ് നടത്തിപ്പിനായി കെ.എസ്.ആര്‍.ടി.സി രൂപീകരിച്ച സ്വിഫ്റ്റ് കമ്പനിക്കുള്ള ആദ്യ ബസ് ഇന്ന് തിരുവനന്തപുരത്തെത്തും.

ദീര്‍ഘദൂര സര്‍വീസ് നടത്തിപ്പിനായി കെ.എസ്.ആര്‍.ടി.സി രൂപീകരിച്ച സ്വിഫ്റ്റ്  കമ്പനിക്കുള്ള ആദ്യ ബസ് ഇന്ന് തിരുവനന്തപുരത്തെത്തും. അത്യാധുനിക ലക്ഷ്വറി സംവിധാനങ്ങളുള്ള വോള്‍വോയുടെ സ്ലീപ്പര്‍ ബസാണിത്. സ്വിഫ്റ്റിലേക്കുള്ള ഡ്രൈവര്‍ കം കണ്ടക്ടര്‍ റാങ്ക് ലിസ്റ്റ് ഈ ആഴ്ച പ്രസിദ്ധീകരിക്കുമെന്ന് മാനേജ്മെന്‍റ് അറിയിച്ചു.

വോള്‍വോ ഷാസിയില്‍ വോള്‍വോ തന്നെ ബോഡി നിര്‍മ്മിച്ച സ്ലീപ്പര്‍ ബസുകളിലൊന്നാണ് തിരുവനന്തപുരത്തെത്തുന്നത്. ഇത് കൂടാതെ അശോക് ലൈലാന്‍റ് കമ്ബനിയുടെ ല​ക്ഷ്വറി ശ്രേണിയില്‍പ്പെട്ട 20 സെമി സ്ലീപ്പര്‍ , 72 എയര്‍ സസ്പെന്‍ഷന്‍ നോണ്‍ എ.സി ബസുകളും ഘട്ടം ഘട്ടമായി ഈ മാസവും അടുത്ത മാസവും കൊണ്ട് കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിന് ലഭിക്കും. ഏഴ് വര്‍ഷം കഴിഞ്ഞ കെ.എസ്.ആര്‍.ടി.സിയുടെ 704 ബസുകള്‍ക്ക് പകരമായിട്ടാണ് പുതിയ ബസുകള്‍ എത്തുന്നത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അത്യാധുനിക ശ്രേണിയില്‍പ്പെട്ട ബസുകള്‍ കെ.എസ്.ആര്‍.ടി.സിക്കായി വാങ്ങുന്നത്.

സര്‍ക്കാര്‍ അനുവദിച്ച 50 കോടി രൂപയില്‍ നിന്നും 44.84 കോടി രൂപ ഉപയോ​ഗിച്ചാണ് അത്യാധുനിക ശ്രേണിയില്‍ ഉള്ള 100 പുതു പുത്തന്‍ ബസുകള്‍ പുറത്തിറക്കുന്നത്. ബാക്കിയുള്ള 5.16 കോടി രൂപയ്ക്ക് 16 ബസുകള്‍ കൂടി ടെണ്ടര്‍ നിരക്കില്‍ വാങ്ങുവാനുള്ള ഉത്തരവും സര്‍ക്കാര്‍ നല്‍കി. ഇതോടെ 116 ബസുകളാണ് ഉടന്‍ കെ.എസ്.ആര്‍.ടി.സി- സ്വിഫ്റ്റല്‍ എത്തുന്നത്. അതേസമയം സ്വിഫ്റ്റിനു എതിരായ ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 23ലേക്ക് മാറ്റി.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close