ഇരിട്ടി
കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ എസ് പി സി കുട്ടികൾക്കായി ഫയർ & സേഫ്റ്റി രക്ഷാ ക്ലാസ് സംഘടിപ്പിച്ചു.
കേളകം: പേരാവൂർ ഫയർ & റെസ്ക്യൂ വകുപ്പിന്റെ നേതൃത്വത്തിൽ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി കുട്ടികൾക്കായി ജീവിതസുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഇൻസ്പെക്ടർ ബെന്നി വി വി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ മാത്യു എം വി അധ്യക്ഷത വഹിച്ചു. ഫയർ ഓഫീസേഴ്സായ ജിതിൻ, അനു, രമേശ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. കമ്യൂണിറ്റി പോലീസ് ഓഫീസേഴ്സായ ജോബി ഏലിയാസ് സ്വാഗതവും അശ്വതി കെ ഗോപിനാഥ് നന്ദിയും പറഞ്ഞു.