കണ്ണൂർ

പ്ലാസ്റ്റിക് മുക്ത കണ്ണൂര്‍ ക്യാമ്പയിന്‍റെ ഭാഗമായി ഇരിട്ടി നഗരസഭാ പരിധിയിലെ മുഴുവൻ പാതയോരങ്ങളും ശുചീകരിച്ചു

ഇരിട്ടി: ഇരിട്ടി നഗരസഭയുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് മുക്ത കണ്ണൂര്‍ ക്യാമ്പയിന്‍റെ ഭാഗമായി നഗരസഭാ പരിധിയിലെ മുഴുവൻ പാതയോരങ്ങളും ശുചീകരിച്ചു. ഇരിട്ടിപയഞ്ചേരി മുക്ക് മുതല്‍ ഉവ്വാപ്പള്ളിവരെയും, ഇരിട്ടി ടൗൺ മുതൽ കളറോഡ് പാലം വരെയുമാണ് ശുചീകരിച്ചത്. ബഹുജന പങ്കാളിത്തത്തോടെ നടന്ന ശുചീകരണം നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. വൈസ്.ചെയർമാൻ പി. പി. ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. മുഴുവൻ കൗൺസിലർമാരും, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, യുവജന സംഘടനകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, വ്യാപാരികൾ, ആശാ വര്‍ക്കര്‍മാര്‍, എ ഡി എസ്, സി ഡി എസ് അംഗങ്ങള്‍, നഗരതൊഴിലുറപ്പു തൊഴിലാളികള്‍, എന്‍ എസ് എസ്, എന്‍ സി സി വളണ്ടിയേര്‍സ്, പൊതു ജനാരോഗ്യ വിഭാഗം ജീവനക്കാര്‍, നഗരസഭാ ജീവനക്കാര്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ ശുചീകരണ പ്രവർത്തിയിൽ പങ്കാളികളായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close