കണ്ണൂർ

പെണ്‍കുട്ടിയെ എട്ടു വയസുമുതൽ മൂന്നു വർഷം ക്രൂരമായ പീഡിപ്പിച്ച 28കാരന് ജീവിതാവസാനം വരെ കഠിന തടവ്

കണ്ണൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ മൂന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെ പീഡിപ്പിച്ച (Rape) കേസില്‍ യുവാവിന് ജീവിതാവസാനം വരെ കഠിനതടവ്. ശ്രീകണ്ഠപുരം സ്വദേശി കെ വി ജിതിന്‍ (ഉണ്ണി 28) ആണ് കോടതി  ശിക്ഷിച്ചത്. മറ്റൊരു വകുപ്പില്‍ പ്രതിക്ക് 10 വര്‍ഷം തടവും 1.75 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.

2015 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെണ്‍കുട്ടിയുടെ പിതാവ് വിചാരണവേളയില്‍ കൂറുമാറിയിരുന്നു. പെണ്‍കുട്ടിയുടെയും അധ്യാപകരുടെയും മറ്റു സാക്ഷികളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി സ്‌പെഷല്‍ ജഡ്ജി സി.മുജീബ് റഹ്മാന്‍ കേസില്‍ ശിക്ഷ വിധിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close