കണ്ണൂർ

കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എ.ഇ.ഒ ഓഫീസ് ധർണ്ണ നടത്തി.

തളിപ്പറമ്പ് :  അധ്യാപകരെ അപമാനിച്ച തളിപ്പറമ്പ് നോർത്ത് എ.ഇ.ഒയെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എ.ഇ.ഒ ഓഫീസ് ധർണ്ണ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.രമേശൻ ഉദ്ഘാടനം ചെയ്തു.

വ്യാഴാഴ്ച പകൽ 11 മണിയോടെയാണ് കെ.പി.എസ്.ടി.എ പ്രവർത്തകർ പ്രകടനമായി തളിപ്പറമ്പ് നോർത്ത് എ.ഇ.ഒ ഓഫീസ് സ്ഥിതി ചെയ്യുന്ന മിനി സിവിൽ സ്റ്റേഷന് മുമ്പിൽ എത്തിയത്. തളിപ്പറമ്പ് നോർത്ത് എ.ഇ.ഒയെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ധർണ്ണാ സമരം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.രമേശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് യു.കെ ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.വി സോമനാഥൻ, വി. മണികണ്ഠൻ, വി. ബി.കുബേരൻ നമ്പൂതിരി, ടി അംബരീഷ്, പി. വി സജീവൻ, പി. കെ ഇന്ദിര തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close