കണ്ണൂർ
കാട്ടുപന്നി കുറുകെ ചാടി; പൊലീസ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു
കോളയാട് ∙ കാട്ടുപന്നി കുറുകെ ചാടി പൊലീസ് വാഹനം നിയന്ത്രണം വിട്ട് തലകീഴായ് മറിഞ്ഞ് അപകടം. എസ്ഐക്കും എഎസ്ഐക്കും പരുക്ക്. ഇന്നലെ പുലർച്ചെ 4 ഓടെ കണ്ണവം പൊലീസ് സ്റ്റേഷൻ പരിധിയിൽ പട്രോളിങ് നടത്തുന്നതിനിടെ കോളയാട് മെട്ടക്ക് വച്ചാണ് പാനൂർ കൺട്രോൾ റൂമിലെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞത്.
കൺട്രോൾ റൂം എസ്ഐ സനൽകുമാർ, എഎസ്ഐ മനോജ് എന്നിവർക്കാണ് നിസ്സാരമായി പരുക്കേറ്റത്. പ്രദേശത്ത് രാത്രിയിലും പുലർച്ചെയും കാട്ടുപന്നികൾ കുറുകെ ചാടുന്നതും അപകടം സംഭവിക്കുന്നതും പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.