കണ്ണൂർ

നിർമാണത്തിലിരിക്കുന്ന വീടിന്റെ സൺഷേഡ് തകർന്ന് വീണു

പുതിയങ്ങാടി∙ കോഴിബസാർ പുതിയ ചിറമൽ അങ്കണവാടിക്ക് സമീപം നിർമാണത്തിലിരിക്കുന്ന വീടിന്റെ സൺഷേഡും ബീമും തകർന്നുവീണു. അതിഥിത്തൊഴിലാളി ഉൾപ്പെടെ 5 പേർക്ക് പരുക്ക്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. പരുക്കേറ്റ അതിഥി തൊഴിലാളി റഹ്മത്തലി, ചെറുകുന്ന് സ്വദേശികളായ എൻ.നാരായണൻ, കെ.വി.വിമല, ബാലകൃഷ്ണൻ കുന്നനങ്ങാട്, എം.പി.മധുസൂദനൻ,എൻ.ടി നാരായണൻ എന്നിവർ കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. അപകട സമയത്ത് പതിനെട്ടോളം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close