കേരളം

ഭ്രാന്തൻ നായയുടെ കടിയേറ്റ് പത്താം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്ക്

പത്താം ക്ലാസ് വിദ്യാർത്ഥി ഭ്രാന്തൻ നായയുടെ കടിയേറ്റ് ചികിത്സയിൽ. കൊളച്ചേരി പറമ്പിലെ ഷാരോൺ ആണ് ഇന്നലെ വൈകീട്ട് നായയുടെ കടിയേറ്റത്.വീട്ടിൽ നിന്നും സാധനം വാങ്ങാനായി വീട്ടിനടുത്തുള്ള കടയിലേക്ക് സൈക്കിളിൽ പോകവെ വഴിയിൽ വച്ചാണ് നായയുടെ കടിയേറ്റത്.

 

ഉടൻ തന്നെ ബന്ധുകളും നാട്ടുകാരും ചേർന്ന് ഷാരോണിനെ കണ്ണൂർ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മയ്യിൽ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ പത്താംതരം വിദ്യാർത്ഥിയാണ് ഷാരോൺ.

നാടിൻ്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണെന്ന പരാതി വ്യാപകമാണ്. ഇവയിൽ ഭ്രാന്തൻ നായകളും ഏറെയാണ്.സ്കൂൾ കുട്ടികൾക്ക് സമാധാനമായ സ്കൂളിൽ എത്താൻ പോലും സാധിക്കാത്ത സ്ഥിതിയാണ് വിവിധയിടങ്ങളിൽ.

നായകൾ കൂട്ടം കൂട്ടമായി വിവിധയിടങ്ങളിൽ സംഘടിപ്പിച്ച് യാത്രക്കാരെ അക്രമിക്കുന്ന സ്ഥിതിയും ഉണ്ട്. അധികൃതർ ഈ വിഷയത്തിൽ ജാഗ്രത കാണിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close