ഇരിട്ടി

നിലാമുറ്റത്തെ ഭണ്ഡാരം കവർന്നയാൾ പിടിയിൽ.

ഇരിക്കൂർ: നിലാമുറ്റത്തെ സ്വലാത്ത് ഭണ്ഡാരം കവർന്ന കേസിലെ പ്രതി പൊലീസ് പിടിയിലായി. മണ്ണൂരിലെ പുതിയപുരയിൽ സജീവനെയാണ്​ (41) ഇരിക്കൂർ എസ്.ഐ ഷിജുവിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുമ്പാണ് മഖാമിലേക്ക് പോകുന്ന വഴിയിൽ സ്ഥാപിച്ച ഭണ്ഡാരപ്പെട്ടി മോഷണം പോയത്. ഭണ്ഡാരം മോഷ്ടിക്കുന്നത് മസ്ജിദ് പരിസരത്ത് സ്ഥാപിച്ച സി.സി.ടി.വിയിൽ പതിഞ്ഞെങ്കിലും മുഖം വ്യക്തമായിരുന്നില്ല.

അഞ്ചുദിവസം മുമ്പ് ഭണ്ഡാരപ്പെട്ടി സമീപത്തെ വീട്ടുപറമ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഇതിൽ പതിഞ്ഞ വിരലടയാളം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സജീവൻ കതിരൂരിലെ മറ്റൊരു മോഷണ കേസിൽ ജയിലിലായതായി പൊലീസ് മനസ്സിലാക്കി. തുടർന്ന് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്. 15,000 രൂപയോളം ഭണ്ഡാരത്തിൽ ഉണ്ടായിരുന്നുവെന്ന് പ്രതി മൊഴിനൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close