കണ്ണൂർ

കണ്ണൂർ ടൗണിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.

കണ്ണൂര്‍: കണ്ണൂര്‍ ടൌണ്‍ പോലീസ് സ്റ്റേഷന്‍റെയും കണ്ണൂരിലെ റെസിഡന്‍സ് അസോസിയേഷനുകളുടെയും നേതൃത്വത്തില്‍ കണ്ണൂര്‍ ടൌണില്‍ ലഹരി വിരുദ്ധ ദിനം ആചരിച്ചു. കണ്ണൂര്‍ ടൌണ്‍ പോലീസ് സ്റ്റേഷനില്‍ രാവിലെ 10 മണിക്ക് ലഹരിക്കെതിരെ “Punch the bag and kick the drug devil campaign” സംഘടിപ്പിച്ചു. വൈകുന്നേരം കണ്ണൂര്‍ അസിസ്റ്റന്റ് കമ്മീഷണർ ടി കെ രത്നകുമാറിന്‍റെ നേതൃത്വത്തില്‍ കണ്ണൂര്‍ ടൌണിലെ 29 ഓളം റെസിഡെന്‍റ് അസോസിയേഷനുകളും പോലീസും സംയുക്തമായി ലഹരിവിരുദ്ധ സന്ദേശ റാലിയും സംഘടിപ്പിച്ചു. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആർ ഇളങ്കോ ഐപിഎസ് ലഹരിവിരുദ്ധ സന്ദേശ റാലി ഫ്ലാഗ് ഓഫ് ചെയ്തു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ടി ഒ മോഹനന്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യ തുടങ്ങിയവര്‍ പങ്കെടുത്തു. 1000 ത്തോളം പേര്‍ പങ്കെടുത്ത ലഹരിവിരുദ്ധ സന്ദേശ റാലി പോലീസ് മൈതാനിയില്‍ നിന്നും ആരംഭിച്ച് നഗരം ചുറ്റി പോലീസ് മൈതാനിയില്‍ അവസാനിച്ചു. റാലിയില്‍ പങ്കെടുത്തവര്‍ ലഹരി ഉപയോഗത്തിനെതിരെ പ്രതിജ്ഞ എടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close